പരപ്പനങ്ങാടി; പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പുത്തന്‍പീടികയില്‍ ബൈക്കിടിച്ച് കാല്‍നടയാത്രികന് പരിക്ക്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച യുവാവിനും പരിക്കുണ്ട്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തുനിന്നും ചിറമംഗലത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ എം.എച്ച് ബഷീര്‍ എന്നയാളെ കോഴിക്കോട്ട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



