Section

malabari-logo-mobile

സ്വച്ഛതാ പക് വാഡ ; പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണപരിപാടികള്‍ക്ക് തുടക്കമായി

HIGHLIGHTS : swatch Rail swatch bhar

പരപ്പനങ്ങാടി ; ഇന്ത്യന്‍ റെയില്‍വെ സ്വച്ഛ് റെയില്‍, സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യമുയര്‍ത്തി   ഗാന്ധിജയന്തി വാരത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.

പരപ്പനങ്ങാടി സ്റ്റേഷന്‍ സൂപ്രണ്ട് മനോജ്. ജിഎസിന്റെ സാനിദ്ധത്തില്‍ റെയില്‍വേ ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഎന്‍ പ്രമോദ് അധ്യക്ഷം വഹിച്ച ചടങ്ങ് മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സ്റ്റേഷന്‍മാസ്റ്റര്‍മാരായ പ്രമീഷ്, നിഖിത. റെയില്‍വേ ഉദ്യോഗസ്ഥരായ, സജി, ഷൈജു.വി, നിസാര്‍ അഹമ്മദ് പി. ഷഫീക് കളരിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടിയില്‍ ബിഇഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍, പരപ്പനങ്ങാടി സേവാ ഭാരതി. റെയില്‍വേ സ്‌റ്റേഷന്‍ ഓട്ടോ തൊഴിലാളികള്‍, റെയില്‍വേ സ്‌റ്റേഷന്‍ ക്ലീനിങ് സ്റ്റാഫ്, റെയില്‍വേ ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരും പങ്കെടുത്തു.
സെപ്റ്റംബര്‍ 16 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!