Section

malabari-logo-mobile

മുളകുപൊടിയെറിഞ്ഞ് പണം തട്ടിയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

HIGHLIGHTS : The incident of stealing money by throwing chili powder; Three people are under arrest

കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി പണം തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ പതിനേഴിന് പുലര്‍ച്ചെ രണ്ട് മണിക്കാണ് ഓമശ്ശേരി മാങ്ങാപൊയിലിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി പണം തട്ടിയത്. വെള്ളില സ്വദേശി സാബിത്ത് അലി, നിലമ്പൂര്‍ സ്വദേശി അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മറ്റൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കേസിലെ നാലാമനായ അന്‍സാറിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആക്രമണ ശേഷം കാറുമായി അന്‍സാര്‍ മുങ്ങിയെന്നാണ് പൊലീസ് കണ്ടെത്തല്‍. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

sameeksha-malabarinews

അറസ്റ്റിലായ പ്രതികളില്‍ സാബിത്തിനെയും അനൂപിനെയും സംഭവം നടന്ന പമ്പില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ കാണിച്ചുകൊടുത്തു. മൂവായിരം രൂപയാണ് പ്രതികള്‍ ജീവനക്കാരനായ സുരേഷ് ബാബുനെ ആക്രമിച്ച് തട്ടിയെടുത്തിരുന്നത്. രണ്ടായിരം രൂപയുടെ പെട്രോളും അടിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!