Section

malabari-logo-mobile

വ്യാജ ഐഡി കാര്‍ഡ് കേസ്: മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

HIGHLIGHTS : Fake ID Card Case: Three Youth Congress Workers Arrested

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐ ഡി കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അഭി വിക്രം, ബിനില്‍ ബിനു, ഫെന്നി നൈനാന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ് പിടിയിലായത്.

അഭി വിക്രമിനെ പത്തനംതിട്ടയില്‍ വെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ഫെനി, ബിനില്‍ ബിനു എന്നിവരെ തിരുവനന്തപുരത്ത് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി തയ്യാറാക്കിയതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പിള്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലാണ് പുറത്തു കൊണ്ടുവന്നത്.

sameeksha-malabarinews

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് പരാതികള്‍ പുറത്തു വരുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചു എന്നുമുള്ള വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സംഭവം ഏറേ ചര്‍ച്ച ചെയ്യപ്പെട്ടു. തുടര്‍ന്ന് ബിജെപിയും ഇടതുപക്ഷവും വിഷയം ഏറ്റെടുത്തു. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കി. കേസില്‍ അന്വേഷണം തുടരുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!