Section

malabari-logo-mobile

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി

HIGHLIGHTS : തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റവെച്ച എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവച്ചു. മെയ് 31 വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന ക...

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റവെച്ച എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റിവച്ചു. മെയ് 31 വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന കേന്ദ്ര ലോക്ക്ഡൗണ്‍ മാദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരത്തോടെ നടത്താന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

മെയ് 26 നായിരുന്നു എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചിരുന്നത്.

sameeksha-malabarinews

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്നതിനനുസരിച്ച് അപ്രകാരം അഡ്മിഷന്‍ നേടാം. സാമൂഹിക അകലം പാലിച്ചുമാത്രമെ അഡ്മിഷന് ആളുകള്‍ എത്താന്‍ പാടുള്ളു. അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കുന്നതിനുവേണ്ടിയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!