കേരളത്തിലെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

കോഴിക്കോട്: കേരളത്തിലെ മദ്യശാലകള്‍ ബുധനാഴ്ച മുതല്‍ തുറക്കും. ബെവറേജസ് ഔട്ട്‌ലെറ്റുകള്‍ എല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറുകളും ബുധനാഴ്ച തുറക്കും.

ബെവ്‌കോയിലെ അതേ വിലയ്ക്ക് തന്നെ ബാറില്‍ നിന്നും മദ്യം ലഭിക്കും. ബാറില്‍ പാഴ്‌സലിനായി പ്രത്യേക കൗണ്ടര്‍ തയ്യാറാക്കും.പാഴ്‌സല്‍ നല്‍കുന്നത് താത്കാലിക സംവിധാനമാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കാനാണ് തീരുമാനമെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നു പോകുന്ന അവസ്ഥയിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top