Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ കേരളത്തിലേക്ക് കടത്താനിരുന്ന 18000 ത്തോളം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; പിടികൂടിയത് പാലക്കാട് എകസൈസ് ഇന്റലിജെന്‍സിന്റെ സഹായത്തോടെ

HIGHLIGHTS : Spirit caught on

തമിഴ്നാട്: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താനിരുന്ന 532 കന്നാസ് സ്പിരിറ്റ് പിടിക്കൂടി. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ സി. സെന്തില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ.ബിയും തമിഴ്നാട് പോലീസും സംയുക്തമായാണ് കേരളത്തിലേക്ക് കടത്താനിരുന്ന സ്പിരിറ്റ് പിടികൂടിയത്. തമിഴ്നാട് ചെന്നൈ, തിരുവള്ളൂര്‍ ജില്ലയില്‍ വെങ്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭക്ത വചലം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.

ഗോഡൗണില്‍ ഉണ്ടായിരുന്ന വെങ്കിടേഷ്, രാജ്കുമാര്‍ , ബാബു, ഹാരിസ്, രവി എന്നിവരെ അറസ്റ്റ് ചെയ്തു. സ്പിരിറ്റ് കടത്താനായി ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടി. ആയതില്‍ ഒരു വാഹനം ആലുവ സ്വദേശിയുടേതാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ അറിവായി 532 കന്നാസുകളിലായി 18620 ലിറ്റര്‍ സ്പിരിറ്റാണ് പിടി കൂടിയത്

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!