Section

malabari-logo-mobile

പക്ഷിപ്പനി ആദ്യമായി മനുഷ്യരില്‍; സ്ഥിരീകരിച്ച് റഷ്യ

HIGHLIGHTS : bird flu for the first time in humans

മോസ്‌കോ: പക്ഷിപ്പനി ആദ്യമായി മനുഷ്യരില്‍ സ്ഥിരീകരിച്ച് റഷ്യ. ദക്ഷിണ റഷ്യയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ ഏഴ് തൊഴിലാളിക്കള്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരില്‍ നിന്നും പക്ഷിപ്പനി പടര്‍ത്തുന്ന എച്ച്5എന്‍8 വൈറസിന്റെ ജനതിക ഘടകങ്ങള്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചെടുത്തു. ഈ ഫാമില്‍ ഡിസംബറില്‍ രോഗം പടര്‍ന്നിരുന്നു. വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്.

വൈറസ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരമാണ്. പക്ഷികളിലേക്കും മനുഷ്യരിലേക്കും രോഗം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!