കർഷക സമരത്തിന് ഐക്യദാർഢ്യം ; രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് കൽപറ്റയിൽ

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടര്‍ റാലിയാണ് ഏറ്റവും പ്രധാനപ്പെട്ട പൊതുപരിപാടി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വയനാട്ടിൽ കർഷകർ തിങ്ങിപ്പാർക്കുന്ന മാണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദേശീയ പാതയിലാണ് ട്രാക്ടർ റാലി.

വയനാട് ജില്ലയിലെ സന്ദർശനത്തിന് ശേഷം മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •