സര്‍വകലാശാല ബി.എഡ്. സെന്റര്‍ കെട്ടിടോദ്ഘാടനം 23-ന്

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല ബി.എഡ്. സെന്ററിന്റെ പുതിയ കെട്ടിടം ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി.ജലീല്‍ 23-ന് രാവിലെ 10 മണിക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല സെനറ്റ് ഹൗസിലാണ് പരിപാടി. ബി.എഡ്. സെന്ററിന് സ്ഥിരം കെട്ടിടം എന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.

ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., പി.വി.സി. ഡോ. എം. നാസര്‍, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ. കെ. ഹനീഫ, എം. ജയകൃഷ്ണന്‍, ഡോ. പി. വിജയരാഘവന്‍, ബാലകൃഷ്ണന്‍ കെ.കെ., രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.

 

Share news
error: Content is protected !!
Scroll to Top