Section

malabari-logo-mobile

നേതൃമാറ്റം ആവിശ്യപ്പെട്ട കോണ്‍ഗ്രസ്നേതാക്കള്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു

HIGHLIGHTS : ദില്ലി:  നേതൃമാറ്റം ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. കേരളത്ത...

ദില്ലി:  നേതൃമാറ്റം ആവിശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കള്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു. കേരളത്തില്‍ നിന്നും ശശി തരൂര്‍ എംപിയും യോഗത്തില്‍ പങ്കെടുത്തു.

ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം സോണിയ ഗാന്ധി തന്നെ ആറുമാസത്തേക്ക് അധ്യക്ഷയായി തുടരാന്‍ തീരുമാനമെടുത്തിരുന്നു. ഈ യോഗത്തിന് ശേഷമാണ് ഇന്നലെ രാത്രി ഗുലാംനബി ആസാദിന്റെ വീട്ടില്‍ യോഗം നടന്നത്.
യാഗത്തില്‍ കപില്‍ സിബലും, മനീഷ് തീവാരിയും, ഭൂപീന്ദര്‍ സിങ് ഹൂഡയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു. കത്തില്‍ പറഞ്ഞകാര്യങ്ങളിലും നിലപാടിലും ഉറച്ച മുന്നോട്ട്‌പോകാനാണ് ഇവരുടെ തീരുമാനം. കത്തിന്റെ മുകളില്‍ എടുക്കുന്ന തീരുമനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നിലപാടുകള്‍ സ്വീകരിക്കാമെന്നാണ് ധാരണയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

sameeksha-malabarinews

ഓണ്‍ലൈനില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധിക്ക് അസുഖമായിരുന്ന സമയത്ത് നേതൃമാറ്റത്തിന് കത്തെഴുതി എന്ന വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഇവര്‍ ഇത് തള്ളി സോണിയ ഗാന്ധി ആശുപത്രിയില്‍ നിന്ന തിരിച്ചെത്തിയ ശേഷമാണ് കത്ത് നല്‍കിയതെന്നായിരുന്ന ഗുലാം നബി ആസാദിന്റെ വിശദീകരണം.

കത്തെഴുതിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവിശ്യവും ഒരു വിഭാഗത്തില്‍ നിന്നും ഉയരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!