പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി: സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിടണമന്ന് കേരള ഹൈക്കോടതി ഉത്തരിവിട്ടു. ഈ കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളിയ

ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി.ടി. രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ് . സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെയക്കുകയായിരുന്നു.

കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയലാണ് 2019 ഒക്ടോബറില്‍ പെരിയ കേസ് സിബിഐക്ക് കൈമാറാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുന്നത്. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ അന്വേഷണം നിലച്ചു. അപ്പീലിന്റമേലുള്ള വാദം നവംബറില്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിധി പറയുന്നത് വൈകുകയായിരുന്നു.
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top