കോവിഡ് അണ്‍ലോക് നാലാംഘട്ടം: മെട്രോ ഓടിയേക്കും, തിയ്യേറ്റര്‍ തുറക്കില്ല

ദില്ലി:  കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പ്രക്രിയക്ക് ശേഷമുള്ള അണ്‍ ലോക്ക് നാലാംഘട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

നാലാംഘട്ടത്തിന്റെ മാര്‍ഗ്ഗരേഖ ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കിയേക്കും.

അണ്‍ലോക്ക് 4ന്റെ ഭാഗമായി മെട്രോ റെയില്‍ സര്‍വ്വീസുകള്‍ ആരംഭിച്ചേക്കും. മെട്രോ പുനരാരംഭിക്കണമെന്ന് ആവിശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും, തിയ്യേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കില്ല.

ജുലൈ 19നാണ് കേന്ദ്രം അവസാനമായി മാനദണ്ഡങ്ങള്‍ പുതുക്കിയത്.

Share news
error: Content is protected !!
Scroll to Top