Section

malabari-logo-mobile

വന്യമൃഗ ആക്രമണത്തെ ചെറുക്കാന്‍ സൗരോര്‍ജ്ജ വേലി; ഉദ്ഘാടനം ചെയ്തു

HIGHLIGHTS : solar fencing to combat wild animal attacks; Inaugurated

കാര്‍ഷിക വിളകളെ വന്യമൃഗ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന് വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൂവാറന്‍തോട് കാടോത്തിക്കുന്ന് പ്രദേശത്ത് പണി പൂര്‍ത്തീകരിച്ച സൗരോര്‍ജ്ജ വേലിയുടെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍. എ. നിര്‍വ്വഹിച്ചു.

2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം ഘട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. കൃഷിയിടത്തില്‍ വന്യമൃഗ ആക്രമണം തടയുന്നതിന് വനാതിര്‍ത്തി പ്രദേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ വിവിധ പദ്ധതികളിലായി വേലി നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു. പൂര്‍ത്തീകരിച്ച വേലിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് പ്രദേശവാസികളായ കര്‍ഷകര്‍ നിശ്ചിത ഇടവേളകളില്‍ മോണിറ്ററിംഗ് നടത്തണമെന്നും അടിക്കാടുകള്‍ വെട്ടി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, റോസിലി ടീച്ചര്‍, വി.എസ്. രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബോബി ഷിബു, ജറീന റോയ്, സീന ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പ്രിയ മോഹന്‍, കൃഷി ഓഫീസര്‍ പി. എം. മുഹമ്മദ്, കൃഷി അസിസ്റ്റന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികളായ കര്‍ഷകര്‍ തുടങ്ങിയവര്‍പങ്കെടുത്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!