ബി.ടെക് (ഡയറി ടെക്‌നോളജി) കോഴ്‌സിനും ബി. ടെക് (ഫുഡ്‌ടെക്‌നോളജി) കോഴ്‌സിനും സീറ്റൊഴിവ്

മണ്ണുത്തി ക്യാമ്പസിലെ വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലും പൂക്കോട്, തിരുവനന്തപുരം, കോലാഹലമേട് ക്യാമ്പസുകളിലെ കോളേജ് ഓഫ് ഡയറി സയന്‍സസ് ആന്റ് ടെക്‌നോളജികളിലും ബി.ടെക് (ഡയറി ടെക്‌നോളജി) കോഴ്‌സിന് 13 സീറ്റുകളും ബി.ടെക് (ഫുഡ്‌ടെക്‌നോളജി) കോഴ്‌സിന് 2 സീറ്റുകളും ഒഴിവുണ്ട്.

ഒഴിവുകള്‍ നികത്തുന്നതിനായി ഒക്ടോബര്‍ 31-ന് രാവിലെ 11 മണിക്ക് വയനാട് പൂക്കോട് സര്‍വ്വകലാശാല ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രസിദ്ധപ്പെടുത്തിയ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക.

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്നതിനായി കെ ഇ എ എം 2022 അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ആയ www.kvasu.ac.in ല്‍ ലഭ്യമാണ്. ഫോൺ 04936 209272.

Share news
error: Content is protected !!
Scroll to Top