Section

malabari-logo-mobile

സോളാര്‍ അപകീര്‍ത്തി കേസ്;ഉമ്മന്‍ ചാണ്ടിക്ക് വിഎസ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന കേസിന് സ്റ്റേ

HIGHLIGHTS : Solar defamation case: Oommen Chandy stays VS case seeking Rs 10 lakh compensation

തിരുവനന്തപുരം: സോളാര്‍ അപകീര്‍ത്തി കേസില്‍ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരെയുള്ള സബ്‌കോടതി ഉത്തരവിന് സ്റ്റേ. സോളാര്‍ മാനനഷ്ട കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവാണ് തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാതികളോടെ സ്‌റ്റേ ചെയ്തത്.

വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസ് 22 വീണ്ടും പരിഗണിക്കും. അന്ന് ഇരുഭാഗത്തിനും വാദങ്ങള്‍ ഉന്നയിക്കാം.

sameeksha-malabarinews

ഒരു സ്വകാര്യ ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം. ഉമ്മന്‍ചാണ്ടി ഇതിനെതിരൊയണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!