
മകളുടെ വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 48കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബോയ്സാര്‍ സ്വദേശിനിയായ ലീലാവതി ദേവി പ്രസാദ് ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ശിവാജി നഗറില്‍ ഫെബ്രുവരി 10നാണ് സംഭവം.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മരണപ്പെട്ട ലീലാവതിയുടെ മകള്‍ പ്രീതി പ്രസാദ് ഒരു വാട്‌സപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. ഇത് 17 വയസ്സുകാരിയായ അയല്‍വാസിക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് തന്റെ അമ്മയെയും സഹോദരനെയും കൂട്ടി 17കാരി പ്രീതിയുടെ വീട്ടിലെത്തി. ഇരു കുടുംബങ്ങള്‍ക്കുമിടയില്‍ തര്‍ക്കം മൂര്‍ച്ഛിച്ച് ഉണ്ടായ ഉന്തും തള്ളലില്‍ ലീലാവതി ദേവി പ്രസാദിന് പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.




