Section

malabari-logo-mobile

സോഫ്റ്റ് പൂരി.. കഞ്ഞിവെള്ളം ചേര്‍ത്ത് ഇങ്ങനെയുണ്ടാക്കി നോക്കു…

HIGHLIGHTS : Soft puri.. try adding kanji vellam and making it like this

സോഫ്റ്റ് പൂരി.. കഞ്ഞിവെള്ളം ചേര്‍ത്ത് ഇങ്ങനെയുണ്ടാക്കി നോക്കു…

പൂരി ഇഷ്ട്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നല്ല പൊങ്ങിവരുന്ന സോഫ്റ്റ് പൂരിയാണ് എല്ലാവരും കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നത്. അത്തരത്തില്‍ രുചികരമായ സോഫ്റ്റ് പൂരി എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം

sameeksha-malabarinews

ആവശ്യമുള്ള ചേരുവകള്‍

ഗോതമ്പ്- 250 ഗ്രാം
എണ്ണ-വറുക്കാന്‍ ആവശ്യത്തിന്
കഞ്ഞിവെള്ളം-കുറച്ച്
വെളളം- ആവശ്യത്തിന്
ഉപ്പ്-പാകത്തിന്
റവ- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

ഗോതമ്പപ്പൊടിയില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കലക്കിവെച്ച വെള്ളവും കുറച്ച് കഞ്ഞിവെള്ളവും കുറച്ച് ഓയിലും ചേര്‍ത്ത് നന്നായി കലര്‍ത്തിയ ശേഷം അതിലേക്ക് റവയും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. 5മിനിറ്റ് റസ്റ്റ് ചെയ്യാന്‍ വെച്ച ശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തിപലകയിലോ , പ്രസ്സിലോ വെച്ച് പരത്തിയെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായി വരുമ്പോള്‍ പരത്തിവെച്ച പൂരി ഇതിലേക്കിട്ട് വറുത്തുകോരാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!