പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും എസ്.പി.സി യൂണിറ്റും സംയുക്തമായി ആഗസ്റ്റ് 15ന് ഫ്രീഡം റൺ സംഘടിപ്പിക്കുന്നു

പരപ്പനങ്ങാടി:പരപ്പനാട് വാക്കേഴ്സ് ക്ലബ്ബും എസ്.പി.സി യൂണിറ്റും സംയുക്തമായി ആഗസ്റ്റ് 15ന് ഫ്രീഡം റൺ സംഘടിപ്പിക്കുന്നു.  നമ്മുടെ രാജ്യത്ത് കുട്ടികൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന വേളയിലും അതിന്റെയൊക്കെ പിന്നിൽ നിൽക്കുന്ന മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗങ്ങൾക്കും എതിരെ(STOP VIOLENCE AGAINST CHILDRENS) സ്വാതന്ത്ര്യദിനത്തിൽ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി.ഇ.എം.എച്ച് എസ്.SPC  യൂണിറ്റും സംയുക്തമായി         3K ഫ്രീഡം റൺ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15ന് രാവിലെ 6.30ന് പരപ്പനങ്ങാടി പയനിങ്ങൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച്  ചുടലപറമ്പ് മൈതാനിയിൽ അവസാനിക്കും.

പരപ്പനങ്ങാടിയിലെ വിവിധ മേഖലകളിലെ പ്രമുഖരും കായിക താരങ്ങളും സ്കൂൾ കുട്ടികളും പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം. മാരത്തോൺ റണ്ണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 6.30 ന് പരപ്പനങ്ങാടി        പയനിങ്ങൽ ജംഗ്ഷനിൽ എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top