കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളും കണ്ടെത്തി;മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തുനിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് അരയ്ക്ക് മുകളിലുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി അരിക്കുളത്ത് താമസിക്കുന്ന രാജീവിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു.

കത്തിക്കരിഞ്ഞ കാലുകള്‍ കണ്ടെത്തിയ സ്ഥലത്തിന് മീറ്ററുകള്‍ക്ക് അപ്പുറം വയലിലാണ് ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെയാണ് നാട്ടുകാര്‍ കത്തിക്കരിഞ്ഞ കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരുന്നു.പിന്നീട് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അപ്പുറത്തുവെച്ച് മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലായിരുന്നു.

മരിച്ചയാളെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Share news
error: Content is protected !!
Scroll to Top