Section

malabari-logo-mobile

ചെണ്ടുമല്ലി വിളവെടുപ്പ് ഉല്‍സവമാക്കി വള്ളിക്കുന്ന്

HIGHLIGHTS : Cultivating chendumalli harvest

ചെണ്ടുമല്ലി വിളവെടുപ്പ് ഉല്‍സവമാക്കി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് 50000 തോളം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തിരുന്നത്. കുടുബശ്രീ ഗ്രൂപ്പുകള്‍ എല്ലാ വാര്‍ഡുകളിലും തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കി പരീക്ഷണാര്‍ത്ഥത്തില്‍ ചെയ്ത കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക, ഓണക്കാലത്ത് പൂക്കള്‍ നമ്മള്‍ ഉല്‍പാദിപ്പിച്ച് അതിന്റെ വിപണന സാധ്യത ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ രാധ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമന്‍ പരുത്തിക്കാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എം രാധാകൃഷ്ണന്‍, വി ശ്രീനാഥ്, വിനീത കാളാടന്‍, കൃഷി ഓഫീസര്‍ അമൃത, സി ഡി എസ് പ്രസിഡന്റ് ബിന്ദു എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

വല്‍സല മേച്ചേരി, മാളുക്കുട്ടി താഴത്തയില്‍, ടി.സി രജനി എന്നിവരുടെ നേതൃത്വത്തിലാണ് 50 സെന്റില്‍ തൈകള്‍ വെച്ച് പിടിപ്പിച്ചത്. ഇത്തരത്തില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി 10 ഏക്കറില്‍ അധികം ചെണ്ടുമല്ലി കൃഷി വിവിധ ഗ്രൂപ്പുകള്‍ ചെയ്തു വരുന്നുണ്ട്. ഓണക്കാലത്തെ വിപണ സാധ്യത മുന്നില്‍ കണ്ട് കര്‍ഷകരുടെ പൂക്കള്‍ വിപണനം നടത്താന്‍ കുടുംബശ്രീ ചന്തയില്‍ പ്രതേകം സ്റ്റാളും ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!