കുടുംബവഴക്ക്;വെട്ടേറ്റ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മരിച്ചു. നെല്ലിമൂട് സ്വദേശി സാം ജെ വത്സലനാണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രിയിലാണ് കുടുംബക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ തര്‍ക്കത്തിനിടെയാണ് സാമിന് വെട്ടേറ്റത്. ഇതെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

പൈപ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച് സാമും സമീപത്തെ താമസക്കാരായ ബന്ധുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഈ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top