Section

malabari-logo-mobile

റേഷന്‍ കാര്‍ഡ് ഇനി എ.ടി.എം രൂപത്തില്‍; വിതരണം നവംബര്‍ ഒന്നുമുതല്‍

HIGHLIGHTS : Ration card now in ATM form; Delivery from November 1st

തിരുവനന്തപുരം: പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷന്‍ കാര്‍ഡിനു പകരം എ.ടി.എം കാര്‍ഡിന്റെ വലുപ്പത്തില്‍ സ്മാര്‍ട്ട് കാര്ഡ് വിതരണത്തിനെത്തുന്ന. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.

ക്യു.ആര്‍.കോഡും കാര്‍ഡ് ഉടമയുടെ പേരും വിലാസവുമായിരിക്കും കാര്‍ഡിന്റ മന്‍വശത്തുണ്ടാവുക. 25 രൂപയാണ് സ്മാര്‍ട്ട് കാര്‍ഡാക്കാന്‍ ഫീസായി നല്‍കേണ്ടത്. മുന്‍ഗണനാ വിഭാഗത്തിന് സൗജന്യമായി നല്‍കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

sameeksha-malabarinews

തിരിച്ചറിയല്‍ കാര്‍ഡായും ഉപയോഗിക്കാമെന്നതും യാത്രകളില്‍ കരുതാമെന്നതുമാണ് പ്രധാന ഗുണം. പ്രതിമാസ വരുമാനം, റേഷന്‍ കട നമ്പര്‍. വീട് വൈദ്യുതീകരിച്ചതാണോ, എല്‍.പി.ജി കണക്ഷന്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ മറുഭാഗത്തുണ്ട്.

ടി.എസ്.ഒ. ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ഫോണ്‍ നമ്പറും കാര്‍ഡില്‍ രേഖപ്പെടുത്തും. മുന്‍ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്ത ഇ-റേഷന്‍ കാര്‍ഡ് പരി്കരിച്ചാണ് സ്മാര്‍ഡ് കാര്‍ഡ് ഇറക്കുന്നത്. കടകളില്‍ ഇ-പോസ് മെഷീനൊപ്പം ക്യു.ആര്‍.കോഡ് സ്‌കാനറുംവെക്കും. സ്‌കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സ്‌ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!