Section

malabari-logo-mobile

പരപ്പനങ്ങാടി കടലില്‍ കൂട്ടുകാരോടാപ്പം കുളിക്കാനിറങ്ങിയ ജൂനിയര്‍ ഫുട്‌ബോള്‍ താരം ഒഴുക്കില്‍പ്പെട്ടു: മത്സ്യ തൊഴിലാളികള്‍ രക്ഷകരായി

HIGHLIGHTS : പരപ്പനങ്ങാടി : സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരം കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു. ഈ സമയത്ത് കടല്‍ ഭിത്തിയിലിരിക്കുകയായ...

representational photo

പരപ്പനങ്ങാടി : സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരം കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു. ഈ സമയത്ത് കടല്‍ ഭിത്തിയിലിരിക്കുകയായിരുന്ന പരപ്പനങ്ങാടി കടപ്പുറത്തെ മത്സ്യ തൊഴിലാളികള്‍ കടലിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു

മണ്ണട്ടമ്പാറക്കടുത്തെ കറുത്തേടത്ത് വീട്ടില്‍ ഹാജര്‍ നിസാര്‍ ദമ്പതികളുടെ മകനും സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് റിഷാനാണ് (14) അപകടത്തില്‍ പെട്ടത് .

sameeksha-malabarinews

ശ്വാസ നാളത്തില്‍ ചെളി കയറിയ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് റിഷാന്‍ അപകട നില തരണം ചെയ്തു വരുന്നതായി കുടുംബ വ്യത്തങ്ങള്‍ അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!