ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റേക്കോര്‍ഡ് ഇന് റൊണാള്‍ഡോയ്ക്ക് സ്വന്തം.
180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ടേിയത്. ഇതോടെ ഇറാന്‍ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റിയാനോയുടെ ചകിത്രനേട്ടം.
2003-ല്‍ 18-ാം വയസ്സില്‍ ഖസാക്കിസ്താനെതിരെ പോര്‍ച്ചുഗലിനായാണ് റൊണാള്‍ഡോ അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിക്കുന്നത്.
അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ യോഗ്യതാ മത്സരങ്ങളില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 88 മിനിറ്റു വരെ പിന്നിലാിരുന്ന പോര്‍ച്ചുഗലിനെ 89-ാം മിനിറ്റില്‍ റൊണാള്‍ഡോയുെട ഹെഡില്‍ കൂടി പിറന്ന ഗോളില്‍ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളില്‍ വീണ്ടും റൊണാള്‍ഡോയില്‍ കൂടി മറ്റൊരു ഗോള്‍ കൂടി പിറന്നതോടെ ചരിത്ര നേട്ടം കൂടി റൊണാള്‍ഡോയുടെ പേരിലായി.
ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് യൂറോപ്യന്‍ താരമെന്ന സെര്‍ജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാള്‍ഡോയ്ക്കായി.




