HIGHLIGHTS : Six-year-old rescued in Syria four days after earthquake
സിറിയ: സിറിയയിലും അയല്‍രാജ്യമായ തുര്‍ക്കിയിലും 22,700-ലധികം ആളുകള്‍ കൊല്ലപ്പെട്ട വിനാശകരമായ ഭൂകമ്പത്തിന് നാല് ദിവസത്തിന് ശേഷം സിറിയയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് വയസ്സുകാരനുള്‍പ്പെടെ നാല് പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങിക്കിടക്കുന്നത് ഏറെ പേരാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ ജീവനോടെ രക്ഷപ്പെടുത്തിയെടുക്കുന്നതാണ് വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം കാണുന്നത്.

ആയിരക്കണക്കിന് മനുഷ്യരുടെ ചേതനയറ്റ ശരീരം നല്‍കുന്ന വേദനയിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കരുത്തും ഊര്‍ജ്ജവുമാവുകയാണ് ഈ അനുഭവങ്ങള്‍. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ പട്ടണമായ ജാന്‍ഡൈറിസിലെ, സന്നദ്ധപ്രവര്‍ത്തകര്‍ സിറിയയിലെ ഇദ്‌ലിബില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ ഒരു പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തിയെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു സംഘം രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ ഉയര്‍ത്തിയെടുക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
ആഹ്‌ളാദവും പ്രതീക്ഷയും ദുഖവുമെല്ലാം കലര്‍ന്ന ഭാവത്തില്‍ നിറമിഴികളോടെ അവര്‍ ഓരോരുത്തരും കുഞ്ഞിനെ മാറി മാറി ഉമ്മ വയ്ക്കുന്നത് വീഡിയോയില്‍ കാണാം.
‘ദ വൈറ്റ് ഹെല്‍മെറ്റ്‌സ്’ എന്ന സംഘടന പങ്കുവച്ച വീഡിയോ അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കണ്ണുകള്‍ അല്‍പമൊന്ന് നനയാതെ ഈ ദൃശ്യം കാണാന്‍ കഴിയില്ലെന്നാണ് ഏവരും വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു