മമ്പുറം ഓണ്‍വേ തെറ്റിക്കല്‍; ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും വണ്‍വേ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി

തിരൂരങ്ങാടി: മമ്പുറം ഓണ്‍വേ തെറ്റികല്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. എല്ലാ വാഹനങ്ങളും വണ്‍വേ തെറ്റിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍, എം വി ഐ സി കെ സുല്‍ഫിക്കര്‍, ഷൗക്കത്തലി മങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ മമ്പുറം സന്ദര്‍ശിച്ചു.

ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും വണ്‍വേ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി. തെറ്റിച്ചു പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍ടിഒ എം പി അബ്ദുല്‍ സുബൈര്‍ പറഞ്ഞു.

കൂടാതെ പരിസരത്തെ സിസിടിവി പരിശോധിച്ച് വണ്‍വേ തെറ്റിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ എടുത്ത് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങള്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ വഴി നാട്ടുകാര്‍ അയച്ചുതരുന്ന പരാതികള്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അബ്ദുല്‍ സുബൈര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top