Section

malabari-logo-mobile

കോഴിക്കോട് നഗരമധ്യത്തില്‍ കടകളില്‍ മോഷണം; പ്രതി പിടിയില്‍

HIGHLIGHTS : Shop theft in Kozhikode city center; Accused in custody

കോഴിക്കോട്: ഇരുട്ടിന്റെ മറവില്‍ കടകളില്‍ മോഷണം പതിവാക്കിയ യുവാവിനെ സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടികൂടി. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ ഇരുട്ടിന്റെ മറവില്‍ മോഷണം നടന്നിരുന്നു. മോഷണത്തിനു ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജു ഐ.പി.എസ് ന്റെ നിര്‍ദ്ദേശപ്രകാരം റെയില്‍വേ സ്റ്റഷനും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രനടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. സിറ്റി ക്രൈം സ്‌ക്വാഡ് കഴിഞ്ഞ മൂന്ന് രാത്രികളില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് കേസിന് തുമ്പുണ്ടായത്. സമാനമായ കേസുകളില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയവരെ കുറ്റവാളികളെകുറിച്ച് അന്വേഷണം നടത്തിവരവേ ചെമ്മങ്ങാട് പന്നിയങ്കര, നടക്കാവ് പോലീസ് സ്റ്റേഷനുകളില്‍ കേസിലുള്‍പ്പെട്ട പ്രതിയായ അബ്ബാസിനെ സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. അബ്ബാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

sameeksha-malabarinews

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാര്‍, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, കസബ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജഗ്മോഹന്‍ ദത്ത്, സീനിയര്‍ സി.പി.ഒ സുധര്‍മ്മന്‍, വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!