കോഴിക്കോട്: മൂടാടി ഗ്രാമപഞ്ചായത്ത് 2022-23 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്തിലെ പ്രഭ കുടുംബശ്രീയാണ് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്.
വാര്‍ഡ് മെമ്പര്‍ സുമതി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ആധ്യക്ഷ എം പി അഖില, വികസന സമിതി കണ്‍വീനര്‍ പി വി ഗംഗാധരന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത, വി കെ കമല എന്നിവര്‍ സംസാരിച്ചു. എം ടി ബിന്ദു സ്വാഗതവും റഹ്‌മത്ത് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




