മുട്ട പക്കോറ; റമദാന്‍ സ്‌പെഷ്യല്‍

മുട്ട പക്കോറ

തയ്യാറാക്കിയത്; ഷരീഫ

ആവശ്യമായ ചേരുവകള്‍:-

പുഴുങ്ങിയ മുട്ട – 4
ഉരുളക്കിഴങ്ങ് – 4
കടല മാവ് – 1 കപ്പ്
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍,
മല്ലിപ്പൊടി – 2 ടീസ്പൂണ്‍,
ജീരകപ്പൊടി – 2 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
എണ്ണ – 1 കപ്പ്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം:-

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക . അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , ജീരകം, മല്ലിയില, മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവ ചേര്‍ക്കുക. ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. കടല മാവ് എടുത്ത് മഞ്ഞള്‍ പൊടി, മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. വെള്ളവും ചേര്‍ത്ത് മാവ് ഉണ്ടാക്കുക.

മുട്ട എടുത്ത് പകുതിയായി മുറിക്കുക. മിക്‌സ് എടുത്ത് മുട്ടയുടെ എല്ലാ വശങ്ങളിലും പരത്തുക. ശേഷം അത് ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top