Section

malabari-logo-mobile

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

HIGHLIGHTS : Sheikh Mohammed bin Zayed Al Nahyan is the new President of the UAE

യു എ ഇയുടെ പുതിയ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായി അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനെ തിരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗണ്‍സില്‍ യോഗമാണ് പുതിയ പ്രസിഡന്റിനെ തീരുമാനിച്ചത്. 61കാരനായ ശൈഖ് മുഹമ്മദ് യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റും അബുദബിയുടെ 17ാമത്തെ ഭരണാധികാരിയുമാകും.

യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ കൂടിയായ ശൈഖ് മുഹമ്മദിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2004ലാണ് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്‌യാനെ യുഎഇ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.

sameeksha-malabarinews

1961 മാര്‍ച്ച് 11ന് അല്‍ ഐനിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. രാഷ്ട്രപിതാവും യു എ ഇയുടെ ആദ്യ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മൂന്നാമത്തെ മകനാണ്. പിതാവിന്റെയും മാതാവ് ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്കിന്റെയും ശിക്ഷണത്തിലായിരുന്നു ബാല്യം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ ബിന്‍ ശഖ്ബൗത്ത് ബിന്‍ തിയാബ് ബിന്‍ ഇസ്സ ബിന്‍ നഹ്‌യാന്‍ ബിന്‍ ഫലാഹ് ബിന്‍ യാസ് എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ശൈഖ സലാമ ബിന്‍ത് ഹംദാന്‍ അല്‍ നഹ്‌യാന്‍ ആണ് ഭാര്യ. നാല് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമുണ്ട്.

വെള്ളിയാഴ്ച വൈകീട്ടാണ് യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല നഹ്‌യാന്‍ വിടവാങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!