: വള്ളിക്കുന്ന്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അരിയല്ലൂര്‍ വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതകള്‍ക്കുള്ള സംരംഭകത്വ ശില്‍പശാല മഹിളാ അസോസിയേഷന്‍ തിരൂരങ്ങാടി ഏരിയാ സെക്രട്ടറി പുഷ്പ നെച്ചിക്കാട്ട് ഉല്‍ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ യുവതികള്‍ക്ക് നിരവധി തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുകയും തൊഴില്‍ സംരഭങ്ങള്‍ക്കാവശ്യമായ പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം.
അരിയല്ലൂര്‍ വില്ലേജിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ യുവതികള്‍ പങ്കെടുത്തു. തൊഴില്‍ – സ്വയം പര്യപ്തത, ശാക്തീകരണം, സാമ്പത്തിക വികസനം എന്ന വിഷയത്തെക്കുറിച്ച് ശ്രീമതി മറിയമ്മ ബാബു ക്ലാസ്സെടുത്തു.
സംരഭകത്വം – അറിയേണ്ടതെല്ലാം എന്ന വിഷയത്തെക്കുറിച്ച് തിരൂര്‍ ബ്ലോക്ക് ഇന്റസ്ട്രിയല്‍ എക്സ്റ്റന്‍ഷണല്‍ ഓഫീസര്‍ മുഹമ്മദ് നയീം ക്ലാസ്സെടുത്തു.
സര്‍ക്കാര്‍ പദ്ധതികളും നടപടിക്രമങ്ങളും എന്ന വിഷയത്തെക്കുറിച്ച് തിരൂരങ്ങാടി ബ്ലോക്ക് ഇന്റസ്ട്രിയല്‍ എക്സ്റ്റന്‍ഷ്യന്‍ ഓഫീസര്‍ കെ.വി ഷിബി ക്ലാസ്സെടുത്തു.
മഹിളാ അസോസിയേഷന്‍ അരിയല്ലൂര്‍ വില്ലേജ് സെക്രട്ടറി സുജാത ഒ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷീലാമ്മ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ രാധ, ഒടുക്കത്തില്‍ ലക്ഷ്മി, ഉഷ ചേലക്കല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു




