കോഴിക്കോട് സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ചു

ഫയല്‍

കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍തട്ടി മരിച്ചു.ഫറോഖ് പാലത്തിലാണ് അപകടം സംഭവിച്ചത്. കരുവന്‍തുരുത്തി സ്വദേശി നഫാത്ത് ഫത്താഹ്(16) ആണ് മരിച്ചത്.

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട സമീപത്തെ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍എത്തിച്ചെങ്കിലും ഒരാളുടെ ജീവന്‍ നഷ്ടമായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

Share news
error: Content is protected !!
Scroll to Top