Section

malabari-logo-mobile

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന; കേരള വര്‍മ്മ കോളേജില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരവുമായി വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : Increase in hostel fees; Students protest indefinitely at Kerala Varma College

തൃശൂര്‍: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ശ്രീ കേരള വര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മാസം 3500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസില്‍ ഒറ്റയടിക്ക് 1500 കൂട്ടി 5000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല കുത്തിയിരിപ്പു സമരം ആരംഭിച്ചു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോളേജുകള്‍ ഇന്ന് കോളേജുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ ഫീസുവര്‍ദ്ധനവിനെക്കുറിച്ച് അറിഞ്ഞത്. ഫീസിലുണ്ടായ മാറ്റത്തെക്കുറിച്ച് തങ്ങളുമായി കൂടിയാലോചന നടത്താനോ മുന്നറിപ്പ് നല്‍കാനോ പ്രിന്‍സിപ്പല്‍ തയ്യാറായില്ല എന്നാണ് കുട്ടികളുടെ പരാതി.

sameeksha-malabarinews

കൂട്ടിയ തുക നല്‍കാന്‍ തയ്യാറാകാത്ത പക്ഷം വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിമിതമാണെന്നിരിക്കെയാണ് ഈ നടപടിയെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുയര്‍ത്തിയ പശ്ചാത്തലത്തില്‍ നാളെ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഫീസ് വര്‍ധന പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടാകാത്ത പക്ഷം സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!