കോഴിക്കോട് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ഓട്ടോയിലും കാറിലുമിടിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയില്‍ കുന്ദമംഗലം ചൂലാംവയല്‍ സ്‌കൂളിനു സമീപം കെഎസ്ആര്‍ടിസി ബസ്സ് ഓട്ടോ ടാക്സിയിലും ഗുഡ്സിലും ഇടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വയനാട് മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഓട്ടോയിലെയും കാറിലെയും ബസിലെയും യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

ഇറക്കത്തില്‍ നിന്ന് ബസ്സ് നിയന്ത്രണം വിട്ട ബസ് ആദ്യം ഗുഡ്‌സ് ഓട്ടോയിലും പിന്നീട് ഓട്ടോ കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോ ബസിന് അടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരുടെയും പൊലീസ്, ഫയര്‍ ഫോഴ്‌സ് സേനയുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Share news
error: Content is protected !!
Scroll to Top