Section

malabari-logo-mobile

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; മുൻ ഹരിത ഭാരവാഹികളുടെ മൊഴിയെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം

HIGHLIGHTS : Complaint of insult to femininity; Women's commission directs to record statements of former green office bearers

കോഴിക്കേട്: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മുന്‍ ഹരിത ഭാരവാഹികളുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 11ന് മൊഴിയെടുക്കും. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് മൊഴിയെടുക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍ ലൈംഗികമായി ആക്ഷേപിച്ചുവെന്ന ഗുരുതര ആരോപണമാണ് എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെണ്‍ക്കുട്ടികള്‍ ഉയര്‍ത്തിയത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീര്‍ മുതുപറമ്പില്‍, വഹാബ് തുടങ്ങിയവര്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മുന്‍ ഹാരിത നേതാക്കളുടെ മൊഴി വനിതാ കമ്മിഷന്‍ രേഖപ്പെടുത്തും. ഈ വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോഴിക്കോട്ട് നടക്കുന്ന മെഗാ അദാലത്തിനിടെയാകും വനിതാ നേതാക്കളുടെ മൊഴി വനിതാ കമ്മിഷന്‍ രേഖപ്പെടുത്തുക.

sameeksha-malabarinews

നേരത്തെ മലപ്പുറത്ത് നടന്ന കമ്മീഷന്റെ അദാലത്തിലേക്ക് മുന്‍ ഹരിത നേതാക്കളെ മൊഴി നല്‍കുന്നതിനായി ക്ഷണിച്ചിരുന്നു, പക്ഷെ കോഴിക്കോട് അതിനുള്ള സൗകര്യമൊരുക്കിയാല്‍ മൊഴി നല്‍കാം എന്ന നിലപാടാണ് മുന്‍ ഹരിത നേതാക്കള്‍ സ്വീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാന്‍ പോകുന്ന മെഗാ അദാലത്തില്‍ തന്നെ ഹരിത നേതാക്കളുടെ മൊഴി രേഖപ്പെടുത്താനാണ് വനിതാ കമ്മീഷന്‍ നിര്‍ദേശം.

വിഷയത്തില്‍ വനിതാ കമ്മീഷനെ സമീപിച്ച മുന്‍ ഹരിത നേതാക്കളെ തള്ളി പറയുകയാണ് മുസ്ലിം ലീഗ് നേതൃത്വം ചെയ്തത് . അതേസമയം, ഹരിത വിവാദം കെട്ടടങ്ങിയെന്ന് മുസ്‌ലിം ലീഗ് നേതൃത്വം അറിയിച്ചു . ഹരിത സംഘടന കോളജ് കമ്മിറ്റികള്‍ മാത്രമായി ക്യാമ്പസുകളില്‍ ചുരുക്കുമെന്ന് ലീഗ്.

ഇതിന് പകരം പോഷക സംഘടനകളായ യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകള്‍ക്കു ഭാരവാഹിത്വം നല്‍കാനും ലീഗ് നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടിക്ക് എതിരായ വിമര്‍ശനങ്ങള്‍ക്കും ഉടന്‍ നടപടിയെടുക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാകില്ലെന്നും ലീഗ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!