ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളായ വാട്ട്സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനങ്ങള്‍ തകരാറിലെന്ന് സ്ഥിരീകരണം. ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു പ്രതികരണം.
We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience.
— Facebook (@Facebook) October 4, 2021
പ്രതികരണം ഇങ്ങനെ : ‘ചില ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാകുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടു. തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. എത്രയും പെട്ടെന്ന് സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ ക്ഷമയ്ക്ക് നന്ദി’.
ഇന്നലെ രാത്രിയാണ് ഫെയ്‌സ്ബുക്ക്, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമായത്. വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആവാതിരുന്നതോടെയാണ് ആപ്ലിക്കേഷന്‍ പണിമുടക്കിയെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നത്. വാട്ട്സ് ആപ്പിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനും പ്രവര്‍ത്തനരഹിതമാണ്. ‘ദ സൈറ്റ് കാണ്‍ട് ബി റീച്ചിഡ്’ എന്ന സന്ദേശമാണ് കാണിക്കുന്നത്. ഫേസ്ബുക്കും ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ല. ഇന്‍സ്റ്റഗ്രാമും റിഫ്രഷ് ആക്കാന്‍ സാധിക്കില്ല.
We’re aware that some people are experiencing issues with WhatsApp at the moment. We’re working to get things back to normal and will send an update here as soon as possible.
Thanks for your patience!
— WhatsApp (@WhatsApp) October 4, 2021
ഇതിന് പിന്നാലെ നിരവധി പേരാണ് ട്വിറ്ററില്‍ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയില്‍ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങിലും വാട്ട്സ് ആപ്പ് , ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുന്‍പും ഫെയ്‌സ്ബുക്കും വാട്ട്സ് ആപ്പും ഒരുമിച്ച് പ്രവര്‍ത്തന രഹിതമായിട്ടുണ്ട്. എന്നാല്‍ അല്‍പ സമയത്തിന് ശേഷം തിരികെയെത്തിയിരുന്നു.




