Section

malabari-logo-mobile

സെറ്റ് പരീക്ഷയ്ക്ക് മെയ് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം

HIGHLIGHTS : Register for the set exam till May 5

തിരുവനന്തപുരം: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവര്‍ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം.

ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്‍.റ്റി.റ്റി.സി, ഡി.എല്‍.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.

sameeksha-malabarinews

ബയോടെക്നോളജി ബിരുദാനന്തര ബിരുദവും നാച്വറല്‍ സയന്‍സില്‍ ബി.എഡും നേടിയവര്‍ക്ക് ബയോ ടെക്നോളജിയില്‍ സെറ്റ് എഴുതാം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍ ഓണ്‍ ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യണം.

വിശദവിവരങ്ങള്‍: www.lbscentre.kerala.gov.in ല്‍ ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!