Section

malabari-logo-mobile

തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ മാത്രം; സംഘാടകര്‍ക്ക് മാത്രം പൂരപ്പറമ്പില്‍ പ്രവേശനം

HIGHLIGHTS : Thrissur Pooram ceremonies only; Admission to Poorapparamba for organizers only

തൃശ്ശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരം ഈ വര്‍ഷവും ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകര്‍ക്ക് മാത്രമാണ് പ്രവേശിക്കാന്‍ അനുമതി. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമുണ്ടായത്. പൂരം നടത്താനുള്ള കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടില്‍ ഒരു കുഴിമിന്നിലിന് മാത്രമാണ് അനുമതി.

24ന് നടക്കുന്ന പകല്‍പൂരം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഘടക പൂരങ്ങളും മടത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും നടത്താം. ചമയപ്രദര്‍ശനവും ഉണ്ടാകില്ല. കുടമാറ്റത്തിന്റെ സമയവും വെട്ടിക്കുറക്കും. പൂരപറമ്പില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാകിസിനോ നിര്‍ബന്ധമാണ്. കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കമീഷ്ണര്‍ എന്നിവര്‍ക്കാണ് പൂരം നടത്തിപ്പ് ചുമതല.

sameeksha-malabarinews

തീരുമാനം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡുകള്‍ അംഗീകരിച്ചു. ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ആയി ഉയര്‍ന്നതും പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തോട് അടുത്തതുമാണ് പൂരം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനത്തിലെത്തിയത്.

കര്‍ശന നിയന്ത്രണം വേണമെന്ന് പൊലീസ് അടക്കമുള്ളവര്‍ ആവശ്യപ്പെട്ട് സാഹചര്യത്തിലാണ് രണ്ട് ദേവസ്വം ബോര്‍ഡും പൂരം ആഘോഷത്തോടെ നടത്തണമെന്ന തീരുമാനത്തില്‍ നിന്ന് അയവ് വരുത്തിയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി നേരത്തെ ദേവസ്വം രംഗത്തെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!