മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍: ടര്‍ഫ് ഗ്രൗണ്ടുകള്‍ അടച്ചിടുംമലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍: ടര്‍ഫ് ഗ്രൗണ്ടുകള്‍ അടച്ചിടും

മലപ്പുറം:  ജില്ലയില്‍ കോവിഡ്‌നിരക്ക് ഇന്നും ആയിരത്തിഅഞ്ഞൂറിന് മുകളിലായതിനാല്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. രാത്രികാലങ്ങളില്‍ സജീവമാകുന്ന ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടുകള്‍ അടച്ചിടാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു വരുന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാകും.

നിലവിലുണ്ടായിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററുകള്‍ പുനസ്ഥാപിക്കും. മൂന്ന് സി.എഫ്.എല്‍.ടി.സികള്‍ ഇതിനകം തന്നെ സജ്ജമാക്കി കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് കൂടുതല്‍ സ്വകാര്യ ആശുപത്രികളില്‍ സൗകര്യമൊരുക്കും. ഇതിനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്നും മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഉപജീവനത്തെ ബാധിക്കുന്ന വിധത്തില്‍ പൂര്‍ണമായ അടച്ചിടലുകള്‍ ഉണ്ടാവില്ല. അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാന്‍ ജനങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

 

 

 

 

Share news
error: Content is protected !!
Scroll to Top