Section

malabari-logo-mobile

സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് : ശക്തമായ പ്രതിഷേധം

HIGHLIGHTS : തിരൂവനന്തപുരം ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത...

തിരൂവനന്തപുരം ടി.പി. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെറഹയും ഇതുവരെ തയ്യാറായില്ല.

കേരള പൊലീസ് ഉത്തര്‍പ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി ഇടപെട്ട് കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്ത സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദിനെ പരസ്യമായി അപമാനിക്കുകയും കൂടെവന്നവര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ സെന്‍കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് റഷീദ് പോലീസില്‍ പരാതിപ്പെട്ടെങ്ങിലും കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കോടതി ഇടപെട്ട് നാലുദിവസം കഴിഞ്ഞാണ് കേസെടുത്തത്. ഇതേ തുടര്‍ന്നാണ് സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് കടവില്‍ റഷീദിനെതിരെയും ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റ് എഡിറ്റര്‍ പിജി സുരേഷ്‌കുമാറിനെതിരെയും പോലീസ് കേസെടുത്തത്. പിജെ സുരേഷ് കുമാര്‍ ഈ സമയത്ത് വാര്‍ത്താസമ്മേളനത്തില്‍ പോലും ഉണ്ടായിരുന്നില്ല.പത്രപ്രവര്‍ത്തക യൂണിയന്റെ വാട്ടസ്ആപ് ഗ്രൂപ്പില്‍ എഴുതിയ കുറിപ്പിന്റെ പേരിലാണ് ഇപ്പോള്‍ സുരേഷ്‌കുമാറിനെതിരെ ഗൂഡാലോചന ആരോപിച്ച് കേസെടുത്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!