മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്;ഡിജിപിയോട് വിശദീകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുത്ത സംഭവത്തില്‍ ഡിജിപിയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാധ്യമ പ്രവര്‍ത്തകരായ പി ജി സുരേഷ് കുമാറിനും കടവില്‍ റഷീദിനും എതിരായ കേസ് അവസാനിപ്പിക്കാനുള്ള നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
കള്ളക്കേസാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എം വിന്‍സെന്റ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസിന്റെ ഭാഗത്തുനിന്ന് അസാധാരണ നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top