ആലപ്പുഴയില്‍ രണ്ടാമത്തെ കൊറോണാ കേസും സ്ഥിതീകരിച്ചു

ആലപ്പുഴ:  കേരളത്തില്‍ വീണ്ടും കൊറോണ. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് കൊറോണയാണെന്ന് സ്ഥിതീകരണം. ആരോഗ്യമന്ത്രി കെ.കെ ശൈലജ ആലപ്പുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയതായി മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്.

ആലപ്പുഴയില്‍ കണ്‍ട്രാള്‍ റൂം തുറന്നു. മുന്നൊരുക്കങ്ങള്‍ തുടങ്ങി. ആലപ്പുഴയില്‍ മൂന്ന് പേര്‍ നിരീക്ഷണത്തിലുണ്ട്. 20 ദിവസം അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം.
ആലപ്പുഴയില്‍ തന്നെ പരിശോധനക്കുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top