അസനാര്‍കുട്ടി സ്മാരക മാധ്യമപുരസ്‌കാരം അഫ്‌സല്‍ കെ പുരത്തിന്

താനൂര്‍ : പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ടി. അസനാരുകുട്ടി സാഹിബിന്റെ സ്മരണക്കായിള്ള മാധ്യമപുരസ്‌കാരം  ടിസിവി എഡിറ്റര്‍ അഫ്‌സല്‍ കെ പുരത്തിന്. അസനാര്‍കുട്ടി സാഹിബിന്റെ പന്ത്രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് താനൂരില്‍ വെച്ച് നടന്ന അനുസ്മരണയോഗത്തില്‍ വെച്ച് മാതൃഭുമി ഡയരക്ടര്‍ പിവി ഗംഗാധരനാണ് പുരസ്‌കാരം സമര്‍പ്പിച്ചത്.

അനുസ്മരണസമ്മേളനം എ.പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെപിസിസി അംഗം യുകെ അഭിലാഷ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ പിടി അജയ് മോഹന്‍ മുഖ്യപ്രഭാഷണം നടത്തി.

Share news
error: Content is protected !!
Scroll to Top