Section

malabari-logo-mobile

കടലുണ്ടിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധന

HIGHLIGHTS : Security check at tourist centers in Kadlundi

കടലുണ്ടി: ഗ്രാമപഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കടവുകളിലും പഞ്ചായത്ത് തലത്തിലെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് വിനോദസഞ്ചാര ബോട്ടുകളിലും വള്ളങ്ങളിലും സുരക്ഷാപരിശോധ നടത്തിയത്.

കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്, ചാലിയം ബീച്ച് എന്നിവിടങ്ങളില്‍ സഞ്ചാരികളെ കൊണ്ടുപോകുന്ന ബോട്ടുകളുടെ ഫിറ്റ്‌നസ് സുരക്ഷാ സംവിധാനം, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ പരിശോധിച്ചു. ബന്ധപ്പെടേണ്ട ജില്ലാ ദുരന്തനിവാരണ വിഭാഗം, പോലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവയുടെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധനക്ക് വിധേയമാക്കി.

sameeksha-malabarinews

വള്ളങ്ങളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പുറത്ത് രേഖപ്പെടുത്തണമെന്നും കൂടുതല്‍ പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടാല്‍ കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും സംഘം വ്യക്തമാക്കി.

കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്വില്‍ 21 വള്ളങ്ങളും സ്വകാര്യ വ്യക്തികളുടെ അഞ്ചു വള്ളങ്ങളും ചാലിയത്ത് മൂന്ന് ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്. വില്ലേജ് ഓഫീസര്‍ പി.ബിന്ദു, മീഞ്ചന്ത ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ റോബി വര്‍ഗീസ്, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ടി. രാകേഷ്, എസ്.ഐ. മാരായ പി. അരുണ്‍കുമാര്‍ ബിനോയി സാമുവല്‍ എന്നിവര്‍ പ്രത്യേക സംഘത്തില്‍ അംഗങ്ങളായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!