തല്‍ബീന…രുചികരവും ആരോഗ്യ ഗുണങ്ങളുമുള്ള തല്‍ബീന എളുപ്പം തയ്യാറാക്കാം

ചേരുവകള്‍:

ബാര്‍ലി പൊടിച്ചത് -1/2 കപ്പ്
പാല്‍-1ലിറ്റര്‍
തേന്‍ അല്ലെങ്കില്‍ ഈന്തപ്പഴം
അലങ്കരിക്കാനുള്ള അണ്ടിപ്പരിപ്പും പഴങ്ങളും (ഓപ്ഷണല്‍)
പട്ട പൊടിച്ചത്-1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബാര്‍ലിപ്പൊടി പാലില്‍ കട്ടപിടിക്കാതെ കലക്കിയെടുക്കുക ശേഷം അടുപ്പില്‍ വെച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ 4 ഇന്തപ്പഴം കുരുകളഞ്ഞ് ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി കുറുക്കിയെടുക്കുക.കട്ടപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.(മധുരം കൂടതല്‍ വേണമെങ്കില്‍ ഇന്തപ്പഴത്തിന്റെ എണ്ണം കൂട്ടാം). ഇത് ഇറക്കിവെച്ച ശേഷം ഇതിലേക്ക് കുറച്ച് തേന്‍ അല്ലെങ്കില്‍ മൂന്നോ നാലോ ഇന്തപ്പഴം നുറുക്കിയത് ചേര്‍ക്കുക. മുകളിലേക്ക് പട്ട പൊടിച്ചത് വിതറുക. അലങ്കാരത്തിന് അണ്ടിപ്പരിപ്പോ, ബദാമോ മറ്റ് ഡ്രൈഫ്രൂട്ടുകളോ ചേര്‍ക്കാവുന്നതാണ്. മധുരം ചേര്‍ക്കാത്ത വളരെ രുചികരവും ഒത്തിരി ആരോഗ്യ ഗുണവുമുള്ള ഒന്നാണ് ഈ തല്‍ബീന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top