Section

malabari-logo-mobile

ഹയര്‍സെക്കന്ററി; മലപ്പുറം ജില്ലയിൽ 79.63 ശതമാനം വിജയം

HIGHLIGHTS : Higher Secondary; 79.63 percent success in Malappuram district

മലപ്പുറം:രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലപ്പുറം ജില്ലയിൽ 79.63 ശതമാനം വിജയം.  48744 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 5654 പേരാണ്.  243 സ്‌കൂളുകളിലായി 61213 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 58 ശതമാനമാണ് വിജയം. 331 പേർ പരീക്ഷ എഴുതിയപ്പോൾ 192 പേർ ഉപരിപഠനത്തിന് അർഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് അഞ്ചു വിദ്യാര്‍ഥികളാണ്.

sameeksha-malabarinews

ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 15402 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 5762 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 37. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 204 വിദ്യാര്‍ഥികളാണ്.

രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2797 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1941 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!