കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും റിജാസിന് ഷോക്കേറ്റത്.

ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. മരണ കാരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തൂണിനരികിലൂടെ കടന്നുപോകുന്ന സര്‍വീസ് വയറില്‍ ഷോക്കുണ്ടെന്ന് രണ്ടുദിവസം മുമ്പ് കടയുടമ പരാതിപ്പെട്ടിരുന്നു. ഇന്നലെ രാത്രി മറ്റൊരാള്‍ക്കും ഷോക്കേറ്റു. എന്നാല്‍, ഈ പരാതി കെഎസ്ഇബി അവഗണിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുയാണ്.

അതെസമയം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വൈദ്യുതമന്ത്രി കെ കൃഷ്ണന്‍ കുട്ടി പ്രതികരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

 

 

Share news
error: Content is protected !!
Scroll to Top