Section

malabari-logo-mobile

ക്ഷേത്രങ്ങളില്‍ നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് വേണ്ട

HIGHLIGHTS : Arali flower should not be used in prasad in temples

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും ഇനിമുതല്‍ നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം.അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തുളസി, പിച്ചി പൂവുകള്‍ നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കാം. പൂജയ്ക്ക് അരളി ഉപയോഗിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതല്‍ ക്ഷേത്രത്തില്‍ തീരുമാനം നടപ്പിലാക്കും.

അതെസമയം അരളിപ്പൂ ക്ഷേത്രങ്ങളില്‍ ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ തുടങ്ങിയ ചടങ്ങുകളില്‍ ഉപയോഗിക്കാം. അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചര്‍ച്ചയായത്. പത്തനംതിട്ടയില്‍ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാര്‍ത്തയായി. തുടര്‍ന്നാണ് അരളിയിലെ വിഷാംശം ചര്‍ച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും. വന ഗവേഷണ കേന്ദ്രം അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!