അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ആള്‍ മരിച്ചു

കമ്പം: അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി പാല്‍രാജ് മരിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് പാല്‍രാജിനെ അരിക്കൊമ്പന്‍ ആക്രമിച്ചത്. ബൈക്കില്‍ പോകവെയാണ് ഇദേഹത്തെ അരിക്കൊമ്പന്‍ ആക്രമിച്ചത്. ബൈക്കില്‍ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ പാല്‍രാജ് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

അരിക്കൊമ്പന്‍ ഇപ്പോള്‍ കമ്പത്തുനിന്നും പത്ത് കിലോമീറ്റര്‍ മാറി ഷണ്മുഖ ഡാം പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള നീക്കത്തിലാണ് തമിഴ്‌നാട് വനം വകുപ്പ്.

Share news
error: Content is protected !!
Scroll to Top